പത്തനംതിട്ട: നിർധനകുടുംബങ്ങളിലെ കാൻസർരോഗികൾക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായം നൽകി. വിതരണം നഗരസഭ ചെയർപേഴ്സണ്‍ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു.
ഡിഎംഒ അനിത കുമാരി, മാർ ഗ്രിഗോറിയസ് ശാന്തിനിലയം കൗണ്‍സലിംഗ് സെന്റർ ഡയറക്ടർ ഫാ. ബ്രിൻസ് അലക്സ്, കൗണ്‍സിലർ സി.കെ. അർജുനൻ, ജോയ് ആലുക്കാസ് റീജണൽ മാനേജർ ടി.എസ്. ജയ്സണ്‍, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പ്രതിനിധി റിബിൻ പോൾ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ഷിബിൻ കെ. പോൾ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തുടനീളമുള്ള 1500 കാൻസർരോഗികൾക്കാണു പദ്ധതിയിലൂടെ മെഡിക്കൽ സഹായമെത്തിക്കുന്നത്. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സാമൂഹികപ്രതിബദ്ധതാപ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം മൂന്നു കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.